Latest News

വിവാദ പ്രസ്താവന: ഇന്ത്യന്‍ സൈന്യത്തോട് മാപ്പ് പറഞ്ഞ് അരുന്ധതി റോയ്

ന്യൂഡല്‍ഹി: 2011 ല്‍ ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയതില്‍ പശ്ചാത്തപിച്ച് ഇന്ത്യന്‍ സൈന്യത്തോട് ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ്. വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നുമാണ് അരുന്ധതി റോയി അന്ന് പറഞ്ഞത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്താന്‍ ഈ വീഡിയോ പ്രചരിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നേതാക്കള്‍ അരുന്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതോടെ അരുന്ധതി മാപ്പ് പറഞ്ഞിരിക്കുകയാണ്.
ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒരാള്‍ക്ക് അബദ്ധ വശാല്‍ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാന്‍ കഴിയും. ഇത് ഉണ്ടാക്കുന്ന ആശയകുഴപ്പത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു- അരുന്ധതി പറഞ്ഞു.

അരുന്ധതി റോയ് അവകാശപ്പെടുന്നത് പാകിസ്ഥാന്‍ ഒരിക്കലും സ്വന്തം ജനതയ്‌ക്കെതിരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നാണ്. ഈ വീഡിയോ ഒരു തരത്തിലും ഞാന്‍ വിശ്വസിക്കുന്നതിനെയോ അല്ലെങ്കില്‍ വര്‍ഷങ്ങളായി ഞാന്‍ എഴുതിയതിനെയോ പ്രതിനിധീകരിക്കുന്നില്ലന്നും അവര്‍ ‘ദ പ്രിന്റിന്’ അയച്ച മാപ്പ് അപേക്ഷയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top