Entertainment

സിനിമയും ജീവിതവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വഴക്കം അവള്‍ക്കില്ലായിരുന്നു; നടി മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് സംഗീത

ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷിയായി വേഷമിട്ട മയൂരിയെ ആരും പെട്ടെന്ന് മറക്കാനിടയില്ല. യുവനടിയായി സമ്മര്‍ ഇന്‍ ബത്‌ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലൂടെ മയൂരി തിളങ്ങി നിന്നിരുന്നു. തന്റെ അഭിനയപ്രകടനത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടാന്‍ ഈ നടിക്ക് കഴിഞ്ഞു. എന്നാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തതായിരുന്നു മയൂരിയുടെ അപ്രതീക്ഷിത മരണം. തന്റെ 22ആം വയസ്സിലായിരുന്നു മയൂരി ആത്മഹത്യ ചെയ്തത്. മയൂരിയുടെ ആത്മഹത്യമരണം ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചു.

മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top