Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പറന്നു; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:ശതകോടികളുടെ നിധി ശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ മേഖലയില്‍ അജ്ഞാത ഡ്രോണ്‍ പറന്നു.നിരീക്ഷണ ക്യാമറകളില്‍ പതിയാതെ ഡ്രോണ്‍ പറന്നതു സുരക്ഷാവീഴ്ചയെന്നു പൊലീസ് കരുതുന്നു. ഇന്നലെ പുലര്‍ച്ചെ 4നാണു ആശങ്ക പടര്‍ത്തി അജ്ഞാത ഡ്രോണ്‍ പറന്നത്. അടുത്തിടെ തന്ത്ര പ്രധാനമായ പല സ്ഥലങ്ങളിലും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി ഇതു പറത്തിയവരെ പിടികൂടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top