Latest News

വനിതാ ബോക്‌സിംഗ് താരത്തെ അധിക്ഷേപിച്ചു; 3 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ദേശീയ വനിതാ ബോക്‌സിംഗ് താരത്തെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മോമിന്‍പുര്‍ സ്വദേശി സുമന്‍ കുമാരിയെയാണ് അധിക്ഷേപിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 ന് ഓഫീസിലേക്ക് സ്‌കൂട്ടറില്‍വരുമ്പോഴായിരുന്നു സംഭവം. ബസില്‍ കയറാന്‍ നിന്ന ഒരാള്‍ പെട്ടെന്ന് സുമന്റെ സ്‌കൂട്ടറിനു മുന്നിലേക്ക് ചാടി. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ഇയാളെ തട്ടിയില്ല. എന്നാല്‍ അസഭ്യം പറഞ്ഞുകൊണ്ട് ഇയാള്‍ പിന്നാലെയെത്തിയ ബസില്‍ ചാടിക്കയറി. സുമന്‍ ബസിനു പിന്നാലെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു. അടുത്ത സ്റ്റോപ്പില്‍ ബസ് തടഞ്ഞ് തന്നെ അസഭ്യം പറഞ്ഞയാളെ പുറത്തിറക്കി. ഇയാള്‍ ബസില്‍നിന്ന് ഇറങ്ങി വീണ്ടും അസഭ്യം പറയുകയും കഴുത്തില്‍പിടിച്ച് തള്ളുകയും ചെയ്തു.

സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും അയാള്‍ ഇടപെട്ടില്ല. സംഭവത്തില്‍ പോലീസ് ഇടപെടാതിരുന്നതിനെ തുടര്‍ന്ന് സുമന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്നു പേരെയും പിടികൂടിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top