Breaking News

മതിൽ തകർന്ന് 4 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 15 മരണം

പൂ​ന:  ഫ്ലാ​റ്റ് സമുച്ചയത്തിന്റെ  മ​തി​ലി​ടി​ഞ്ഞു വീ​ണ് നാ​ലു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

 പു​ല​ർ​ച്ചെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ കൊ​ന്തുവ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് 40 അ​ടി ഉ​യ​ര​മു​ള​ള മ​തി​ൽ സ​മീ​പ​ത്തെ കു​ടി​ലു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 ബി​ഹാ​ർ, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​ലു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഫ്ലാ​റ്റി​നു പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.</span>

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top