Latest News

സംസ്ഥാനത്ത് ഞായറാഴ്ച്ച ട്രെയിന്‍ നിയന്ത്രണം

തിരുവനന്തപുരം: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ശനിയാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി(16341) ഞായറാഴ്ച എറണാകുളത്തു നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.

എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍ ഞായറാഴ്ച റദ്ദാക്കി. എറണാകുളം-ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ശനിയാഴ്ചയും ഷൊര്‍ണൂര്‍-എറണാകുളം, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചയും തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.


തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3.55 നേ സര്‍വീസ് ആരംഭിക്കൂ. ഇതിനു പുറമെ മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൃശൂര്‍ സെക്ഷനില്‍ ഞായറാഴ്ച മാംഗളൂര്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ അരമണിക്കൂര്‍ പിടിച്ചിടും.

മുംബൈ-കന്യാകുമാരി 40 മിനിറ്റും ബാംഗളൂര്‍-കൊച്ചുവേളി 50 മിനിറ്റും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം 30 മിനിറ്റും കാരയ്ക്കല്‍-എറണാകുളം ഒരു മണിക്കൂര്‍ 50 മിനിറ്റും പിടിച്ചിടും.

ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ അരമണിക്കൂര്‍, തിരുവനന്തപുരം-മംഗലാപുരം 20 മിനിറ്റ്, കൊച്ചുവേളി-മാംഗളൂര്‍ 30 മിനിറ്റ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ 30 മിനിറ്റ്, കൊച്ചുവേളി-നിലന്പൂര്‍ 30 മിനിറ്റ്, തിരുവനന്തപുരം-മാംഗളൂര്‍ 30 മിനിറ്റ്, തിരുവനന്തപുരം-മധുര 30 മിനിറ്റ്, പുനലൂര്‍-ഗുരുവായൂര്‍ 20 മിനിറ്റ് എന്നിങ്ങനെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top