Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ അങ്കമാലി യൂണിറ്റിന്റെ ഒമ്പതാമത് വീടിന്റെ നിര്‍മ്മാണം കുണ്ടൂരില്‍ തുടങ്ങി

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ജോയ് ഹോംസ് പദ്ധതിയിലെ അങ്കമാലി യൂണിറ്റിന്റെ ഒമ്പതാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂരില്‍ നടന്നു. കുഴൂര്‍ പഞ്ചായത്ത് വാര്‍ഡ് മെംമ്പര്‍മാരായ മുഹമ്മദ് ഫൗസി, ബിജു തോട്ടപ്പള്ളി തുടങ്ങിയവര്‍ ചേര്‍ന്ന് ചടങ്ങ് നിര്‍വ്വഹിച്ചു. കുഴൂര്‍ ചുങ്കത്തുപറമ്പ് വീട്ടില്‍ അജയന്‍ സിഎസിനാണ് വീട് ലഭിക്കുക. വീട് പണിക്കാവശ്യമായ തുകയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയും കൈമാറി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 250 ഓളം കുടുംബങ്ങള്‍ക്ക് 15 കോടി മുതല്‍മുടക്കില്‍ വീട് വച്ച് നല്‍കുന്ന ബൃഹത് പദ്ധതിയാണ് ജോയ് ഹോംസ് പദ്ധതി.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സഹായം ചെയ്തുനല്‍കുന്നതുപോലെ മറ്റ് സംഘടനകളും ചെയ്താല്‍ കൈവിട്ടുപോയ നമ്മുടെ കേരളത്തെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ പറഞ്ഞു. കേരളത്തില്‍ ബാധിച്ച പ്രളയത്തെ മുഴുവനായി പുനരധിവസിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറി അനേകര്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരണമെന്ന് ആശംസിക്കുന്നതായും ജനങ്ങള്‍ക്ക് ഒരു കൈതാങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top