Latest News

ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടി : മഞ്ഞുമല പിളരാന്‍ സാധ്യത

തടാകത്തിന്റെ ഉപഗ്രഹദൃശ്യം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നതിന്റെ തെളിവുകളായി ഉപഗ്രഹചിത്രങ്ങള്‍. നീതി താഴ്വരയില്‍ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിന്റെ വ്യാസം കൂടുന്നുവെന്നാണ് കണ്ടെത്തല്‍. തടാകത്തില്‍ ജലം
2013 ല്‍ ചൗരാബാരി മഞ്ഞുമല പിളര്‍ന്ന് തടാകത്തില്‍ പതിച്ചത് വന്‍തോതില്‍ ജലം പുറത്തേക്കൊഴുകി കേദാര്‍നാഥ് മുങ്ങിപ്പോയ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. സമാനദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിലവിലുള്ളതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒഴുകിപ്പോകാതെ നിലനില്‍ക്കുന്നത് സമീപഭാവിയില്‍ ഭീഷണിയായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

2001 ലാണ് ഇത്തരത്തിലൊരു തടാകരൂപീകരണം ശ്രദ്ധയില്‍ പെട്ടത്. അന്ന് മുതല്‍ അതിന്റെ വിസ്താരം കൂടിക്കൊണ്ടിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍(യുഎസ്എസി) തടാകരൂപീകരണത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും കൂടുതല്‍ പഠനങ്ങള്‍ക്കായി വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി(ഡബ്ല്യുഐഎച്ച്ജി)യോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മഞ്ഞുമലയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ വിസ്താരം വര്‍ധിക്കുന്നതിനനുസരിച്ച് അത് ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവും കൂടും. പുറത്തേക്കൊഴുകാതെ നിലകൊള്ളുന്ന വെള്ളത്തിന്റെ മര്‍ദം ചിലുപ്പോള്‍ മഞ്ഞുമല പിളരുന്നതിന് കാരണമായേക്കും. അങ്ങനെ വലിയ മഞ്ഞു പാളികള്‍ തടാകത്തില്‍ പതിക്കുകയാണെങ്കില്‍ വന്‍തോതില്‍ ജലം പുറത്തേക്കൊഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമായേക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top