തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും ശശി പറഞ്ഞു.
തന്നെ അനാവശ്യമായി വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ ഒരു പരാതി കിട്ടിയാല്‍ അത് അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്. പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയാറാണ്. അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തന്റെ പൊതു ജീവിതം എല്ലാവര്ക്കും അറിയാവുന്നതാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.