Latest News

സ്കിൽ റെയ്സർ,സ്‌കിൽഡ് ഇൻ എന്നിവയുടെ വിപുലീകരിച്ച പുതിയ സെന്റർ തൃശ്ശൂരിൽ പ്രവർത്തനമാരംഭിച്ചു

തൃശ്ശൂർ:ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനിങ് രംഗത്തെ പ്രമുഖരായ സ്കിൽ റെയ്സർ , വിദേശരാജ്യങ്ങളിൽ ഉപരിപഠന സൗകര്യങ്ങളൊരുക്കി നൽകുന്ന സ്‌കിൽഡ് ഇൻ എന്നിവയുടെ വിപുലീകരിച്ച പുതിയ സെന്റർ തൃശ്ശൂരിൽ പ്രവർത്തനമാരംഭിച്ചു.തൃശ്ശൂർ പാട്ടുരായ്ക്കൽ ജംഗ്ഷനിൽ ഓറം കോംപ്ലക്സിലെ സെക്കൻഡ് ഫ്ലോറിൽ ആരംഭിച്ച സ്കിൽ റെയ്സർ, സ്കിൽഡ് ഇൻ എന്നിവ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു.

പി ബാലചന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ ഗീത ഗോപി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.

സ്കിൽഡ് ഇൻ – സി ഇ ഒ ആദിത്യ എബ്രഹാം, സ്കിൽ റെയ്സർ സി ഇ ഒ – സി.ബി. ബിനു, സ്കിൽഡ് ഇൻ – സി ഒ ഒ സുജിത് ധർമൻ, സ്കിൽ റെയ്സർ സി ഒ ഒ – കെ. പി. രാഗേഷ്, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഐ ഇ എൽ ടി എസ്, ജർമൻ ലാംഗ്വേജ്, ഒ ഇ ടി, പി ടി ഇ, സെൽപിപ്പ് തുടങ്ങിയ കോഴ്സുകളെല്ലാം പരിചയസമ്പന്നരും വിദഗ്ദ്ധരുമായ അധ്യാപകരുടെ കീഴിലാണ് സ്കിൽ റെയ്സ് ലേണിങ് അക്കാഡമിയിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ കൂടാതെ കാനഡ,യു കെ, ഫ്രാൻസ്, ദുബായ് എന്നിവിടങ്ങളിലും മിഥുൻ മോഹൻ ചെയർമാനായ സ്കിൽ റെയ്‌സറിന് സെന്ററുകളുണ്ട്. തൃശ്ശൂർ ഷൊർണ്ണൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന സ്കിൽ റെയ്സറിന്റെയും സ്കിൽഡ് ഇനിന്റെയും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ സെന്ററുകളാണ് പാട്ടുരായ്ക്കൽ ജംഗ്ഷന് സമീപം ഓറം കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

വിദേശരാജ്യങ്ങളിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഉപരിപഠനം നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കിൽഡ് ഇൻ ഒരുക്കി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്.999 52 444 30.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top