Breaking News

20 ടണ്ണോളം പച്ചക്കറിയെത്തി,വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ ആരംഭിച്ചു. ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരം ആനയറ മാർക്കറ്റിലെത്തി.  ഹോട്ടികോർപ്പിന്‍റെ നേതൃത്വത്തിൽ ആണ് പച്ചക്കറി എത്തിച്ചത്.

പച്ചക്കറി വില പിടിച്ച് നിർത്താൻ ആണ് സർക്കാർ വിപണിയിൽ ഇടപെടുന്നതെന്ന് കൃഷി മന്ത്രി  പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. 20 ടണ്ണോളം പച്ചക്കറിയാണ് എത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.
കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡബ്യൂ.ടി.ഒ. സെൽ സ്പെഷൽ ഓഫീസർ ആരതി ഐ ഇ എസ് ന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top