മാഹി:എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.
മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വച്ചാണ് അപകടം നടന്നത്. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രചാരണ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.
എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു
By
April 4, 2021 10:47 pm