Breaking News

കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വന്നു പോയത് അറിയാത്തവർ 10.76 ശതമാനം. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നേരിട്ട് നടത്തിയ സീറോ സർവൈലൻസ് പഠനത്തിലാണ് ഈ വിവരം ഉള്ളത്. 20,939 പേരിലായിരുന്നു പഠനം. പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവരിൽ ആയിരുന്നു പഠനം.

രോഗാണുവിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം ഉല്പാദിപ്പിച്ചിണ്ടോ എന്ന് പരിശോധനയിൽ കണ്ടെത്തുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ലക്ഷണം പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരിൽ രോഗം വന്നു പോയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. സീറോ പ്രിവലൻസ് മുതിർന്നവരിൽ 8 ശതമാനവും ആരോഗ്യ പ്രവർത്തകർക്കിടയിൽ 10.5 ശതമാനവുമാണ്.

ദേശീയതലത്തിൽ 30 രോഗബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിൽ രോഗമുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top