തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വേയില്‍ പറയുന്നു. അസമില്‍ ബി.ജെ .പി അധികംരം നിലനിറുത്തും. കേരളത്തില്‍ എല്‍.ഡി.എഫിന് 83 – 91 സീറ്റ് വരെ ലഭിക്കും. യു.ഡി.എഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബി.ജെ.പിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലം. സഖ്യത്തിന് 154 മുതല്‍ 162 സീറ്റ് വരെ ലഭിക്കും.
എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് 58 മുതല്‍ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവര്‍ 8 മുതല്‍ 20 സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വേ ഫലം പറയുന്നു. അസമില്‍ 68 മുതല്‍ 76 സീറ്റ് വരെ നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസിന് 43 മുതല്‍ 51 സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു.