Breaking News

സദ്യ വിളംമ്പിയതുമായി ബന്ധപ്പെട്ട് കൂട്ടത്തല്ല്, സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, അടിപിടി ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കുമെന്ന് വധൂവരന്മാർ

കൊല്ലം: സദ്യ വിളംമ്പിയതുമായി ബന്ധപ്പെട്ട തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന സദ്യയിലാണ് കൂട്ടയടി നടന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സ്ത്രീകള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്യങ്കാവ് സ്വദേശിനിയായിരുന്നു വധു. കടയ്ക്കല്‍ സ്വദേശിയാണ് വരന്‍.

ആര്യങ്കാവ് പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് മദ്യപിച്ചെത്തി സംഘര്‍മുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കള്‍ തമ്മില്‍ അടിപിടി ഉണ്ടായെങ്കിലും ഒരുമിച്ച്‌ ജീവിക്കാനാണ് വധുവിന്റെയും വരന്റെയും തീരുമാനം.

ഇതിനായി വധു വരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top