Alappuzha

യുവാവിന്റെ മരണത്തിനിടയാക്കിയ കല്യാണവീട്ടിലെ കൂട്ടയടിയുടെ ദൃശ്യങ്ങള്‍ പുറത്ത്,വരൻ്റെ പിതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ആലപ്പുഴ: യുവാവിന്റെ മരണത്തിനിടയാക്കിയ കല്യാണവീട്ടിലെ കൂട്ടയടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാവേലിക്കര കോഴിപ്പാലത്തെ വീട്ടിലാണ് കഴിഞ്ഞമാസം 26ന് രാത്രി കൂട്ടയടി നടന്നത്. തലയ്ക്കടിയേറ്റ തട്ടാരമ്ബലം സ്വദേശി രഞ്ജിത് എന്ന യുവാവ് ഇക്കഴിഞ്ഞ 30നാണ് മരിച്ചത്. വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പടെ 10പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

വിവാഹത്തോടനുബന്ധിച്ചുളള സത്ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ അച്ഛന്‍ കൊല്ലത്താണ് ജോലിചെയ്യുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സത്കാരത്തിനെത്തിയിരുന്നു. അവരും പ്രദേശവാസികളായ ചിലരും തമ്മില്ലുളള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

വിവാഹ സത്കാരത്തോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ റോഡിലേക്ക് നീങ്ങുകയും തല്‍ഫലമായി ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.

ഇത് പ്രദേശവാസികളില്‍ ചിലര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ഇതിനിടയില്‍ പെട്ടുപോയ രഞ്ജിത്തിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. തലയ്ക്കടിയേറ്റ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 30ന് വൈകിട്ടോടെ രഞ്ജിത് മരിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതിന്റെ അന്നുതന്നെ പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പടെ പൊലീസ് കേസെടുത്തിരുന്നു.

രഞ്ജിത് മരിച്ചതോടെ വരന്റെ പിതാവ് ഉള്‍പ്പടെയുളള നാലുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. ഇവര്‍ റിമാര്‍ഡിലാണ്. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top