Breaking News

പതിമൂന്നുകാരൻ്റെ ആമാശയത്തില്‍ തറച്ച സൂചി ശസ്​ത്രക്രിയ കൂടാതെ പുറത്തെടുത്തു

കോഴിക്കോട്​: ആമാശയത്തില്‍ തറച്ച സൂചി ശസ്​ത്രക്രിയ കൂടാതെ പുറത്തെടുത്ത്​ മെഡിക്കല്‍ കോളജ്​ ആശുപത്രി സര്‍ജറി വിഭാഗം. മലപ്പുറം സ്വദേശിയായ 13 കാര​‍െന്‍റ ആമാശയത്തിലാണ്​ സൂചി തറച്ചത്​. ഒരാഴ്​ച മുമ്ബായിരുന്നു സംഭവം. ശക്​തമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ എക്​സ​്​റേ റിപ്പോര്‍ട്ടിലാണ്​ ആമാശയത്തിലെ സൂചി കണ്ടെത്തിയത്​.

 

ആശുപത്രിയില്‍ പുതുതായി സ്​ഥാപിച്ച ഒ.ജി.ഡി എന്‍ഡോസ്​കോപ്പി സെന്‍ററിലൂടെ ശസ്​ത്രക്രിയയില്ലാതെ സൂചി പുറത്തെടുക്കാന്‍ നടപടി തുടങ്ങുകയായിരുന്നു. വെള്ളിയാഴ്​ചയാണ്​ ഒ.ജി.ഡി എന്‍ഡോസ്​കോപ്പി മെഡിക്കല്‍ കോളജില്‍ സ്​ഥാപിച്ചത്​. അന്നുതന്നെ കുട്ടിയുടെ ആമാശയത്തില്‍ നിന്ന്​ സൂചി​ വിജയകരമായി നീക്കാനുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top