Breaking News

തിരൂര്‍ കൂട്ടായിയിൽ സംഘര്‍ഷം; യുവാവ് വെട്ടേറ്റു മരിച്ചു

തിരൂര്‍: മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് വെട്ടേറ്റു മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തുകയാണ്.

രാത്രി 11 മണിയോടെയാണ് സംഭവം. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്.

യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇന്നലെ രാത്രിയും ഇതുപോലെ കൂടിയിരുന്നു. ഇതേ തുടര്‍ന്ന് മൈതാനത്തിനു സമീപമുള്ള വീട്ടിലെ പുരക്കല്‍ അബൂബക്കറും മക്കളും ഇതിനെതിരെ രംഗത്തു വരികയായിരുന്നു. ഈ കുടുംബം ഇവര്‍ക്ക് നിരവധി തവണ സ്ഥലത്ത് കൂടിയിരിക്കരുതെന്ന് താക്കീതു നല്‍കിയിരുന്നു.

 

ഇന്നലെ രാത്രിയും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. അബൂബക്കറും മക്കളും യാസര്‍ അറഫാത്തിനെതിരെ രംഗത്തു വന്നു. വാക്കുതര്‍ക്കം കനത്തതോടെ യാസര്‍ അവിടെ നിന്ന് മടങ്ങിപ്പോയി. പിന്നീട് സുഹൃത്തുക്കളുമായി സംഘടിച്ചെത്തി അബൂബക്കറിനും കുടുംബത്തിനുമെതിരെ വെല്ലുവിളി നടത്തി. ഇതോടെ ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടി.

 

യാസര്‍ അറഫാത്തിനും അബൂക്കറിന്റെ മക്കളായ ഷമീം, സഹോദരന്‍ സജീഫ് എന്നിവര്‍ക്കും ഗുരുതരമായി വെട്ടേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top