ന്യൂഡൽഹി: സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല.
മെട്രോ ട്രെയിൻ സർവീസുകൾ സെപ്റ്റംബർ ഏഴ് മുതൽ പുനരാരംഭിക്കാമെന്നും കേന്ദ്രം വിശദമാക്കി. രാജ്യത്ത് പൊതുപരിപാടികൾ സെപ്റ്റംബർ 21 മുതൽ അനുവദിക്കും.100 പേർക്കു വരെ കൂട്ടായ്മകളിൽ പങ്കെടുക്കാം.
സിനിമാ തീയറ്ററുകൾ, നീന്തൽ കുളങ്ങൾ അടഞ്ഞു കിടക്കും. എന്നാൽ ഓപ്പൺ എയർ തീയറ്ററുകൾ അനുവദിക്കും. സംസ്ഥാന, അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Unlock 4 opens up more activities outside Containment Zones
— Spokesperson, Ministry of Home Affairs (@PIBHomeAffairs) August 29, 2020
Metro rail allowed to operate with effect from 07.09.20 in a graded manner, by MOHUA/ Min. of Railways , in consultation with MHA. In this regard, SOP will be issued by MOHUA
Press Release 👇https://t.co/5utNQfYAVn