Breaking News

ഗസ്റ്റ് ആർട്ടിസ്റ്റ് പ്രയോഗം: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ‌ എം​പി​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ത​രൂ​രി​ന് വി​ഷ​മം ഉ​ണ്ടാ​യെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളി​ല്‍ ശ​ക്ത​മാ​യി വി​യോ​ജി​ച്ചു കൊ​ണ്ട് ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി കൊ​ടി​ക്കു​ന്നി​ൽ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

പ​ട്ടി​ണി​ക്കും പ​രി​മി​തി​ക​ള്‍​ക്കും ഇ​ട​യി​ൽ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചും, കൊ​ടി പി​ടി​ച്ചും, സ​മ​രം ചെ​യ്തു​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ന്ന​ത്തെ പ​ല​രെ​യും പോ​ലെ പ​ല​പ്പോ​ഴും ക്രൂ​ര​മാ​യ പോ​ലി​സ് മ​ർ​ദ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ആ ​ജീ​വി​ത പ്ര​യാ​സ​ങ്ങ​ള്‍ ക​രു​പി​ടി​പ്പി​ച്ച അ​നു​ഭ​വ​ങ്ങ​ള്‍ ആ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യം. അ​ന്നും ​ ഇ​ന്നും പി​ന്തു​ട​രു​ന്ന​ത് അ​തി​ലു​റ​ച്ചു​ള്ള ജീ​വി​ത​മാ​ണ്. കൃ​ത്രി​മ ഭാ​ഷ​യോ, ശൈ​ലി​യോ ത​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ഫ്ബി​യി​ൽ പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ആ​ളാ​ണ് ശ​ശി ത​രൂ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ക പ​രി​ച​യ​വും, ക​ഴി​വും, പ്രാ​പ്തി​യും, ഭാ​ഷാ പ​രി​ച​യ​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ സ​ന്തോ​ഷ​മാ​ണ്. അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ത്ത് എ​ല്ലാ കേ​ര​ളീ​യ​രെ​യും പോ​ലെ ത​നി​ക്കും അ​ഭി​മാ​ന​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ര്‍​ട്ടി നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യ ത​രൂ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ത​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ കാ​ത​ൽ. പാ​ര്‍​ട്ടി​ഫോ​റ​ങ്ങ​ളി​ല്‍ ആ​ലോ​ചി​ക്കാ​തെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല നി​ല​പാ​ടു​ക​ളി​ലും താ​നു​ള്‍​പ്പെ​ട​യു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​യോ​ജി​പ്പി​ക​ള്‍ ഉ​ണ്ട്. അ​ത് വ്യ​ക്തി​പ​ര​മാ​യ വി​രോ​ധ​മ​ല്ല. രാ​ഷ്ട്രീ​യ​മാ​യ സം​വാ​ദ​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

നേ​തൃ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ത​രൂ​രി​നെ​തി​രെ കൊ​ടി​ക്കു​ന്നി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top