കോയമ്പത്തൂര്‍ : സിഗരറ്റ് കത്തിച്ചു നല്‍കാത്തതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അമ്മാവന് കുത്തി പരിക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകന് യോഗേഷിനാണ് (15) കുത്തേറ്റത്. വയറിന് കുത്തേറ്റ കുട്ടി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മാവനായ മണികണ്ഠനെ(43) റിമാന്‍ഡ് ചെയ്തു.
മണികണ്ഠന്റെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. സിഗരറ്റ് കത്തിച്ചു നല്കാന് യോഗേഷിനോട് മണികണ്ഠന് ആവശ്യപ്പെട്ടു. എന്നാല്‍ യോഗേഷ് അനുസരിച്ചില്ല. അമ്മാവനോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് മണികണ്ഠന് കത്തിയെടുത്ത് കുട്ടിയെ കുത്തിയത്. ബന്ധുക്കള്‍ യോഗേഷിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.