Breaking News

ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

രാജപുരം: മലയോരത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. രാജപുരത്തെ ഓട്ടോ ഡ്രൈവര്‍ മുണ്ടക്കല്‍ സുനില്‍ ജോസഫ് (49) നെയാണ് കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക്കും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നാണ് കേസിന്നാസ്പദമായ സംഭവം. പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി സഹോദരിക്കും അമ്മയ്ക്കും ഒപ്പം പ്രതിയുടെ ഓട്ടോയില്‍ ബന്ധുവീട്ടിലേക്ക് പോയിരുന്നു.

സ്ഥലത്തെത്തിയപ്പോള്‍ അമ്മയും സഹോദരിയും ഇറങ്ങി. ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ ഇറക്കാന്‍ അല്‍പദൂരം പോകേണ്ടിയിരുന്നതിനാല്‍ അവരെ ഇറക്കി തിരിച്ചു വരുന്നതിനിടയില്‍ ഇറങ്ങാം എന്ന് പെണ്‍കുട്ടിയോട് പ്രതി പറയുകയും തിരിച്ചു വരുമ്പോള്‍ ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറയുകയും ബന്ധുക്കള്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആദിവാസി അതിക്രമ നിയന്ത്രണ നിയമപ്രകാരവും, പോക്‌സോ വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top