കൊട്ടാരക്കര: യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. കൊട്ടാരക്കര സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊല്ലം മണലില്‍ അണ്ടന്നൂര് തടത്തില്‍വീട്ടില്‍ എ. അന്‍സാദ് (42) ആണു പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ ചവിട്ടിത്തുറന്ന് ആക്രമിക്കുകയായിരുന്നു. മുളകുപൊടി കലക്കിയ വെള്ളം പ്രതിയുടെ മുഖത്തൊഴിച്ച് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.