കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ച് കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണിനെ(58) രണ്ട് പേര് വെടിവെച്ച് ഓടി രക്ഷപ്പെട്ടത്. കളിയിക്കാവിളയില്‍ ഡ്യൂട്ടിയിലായിരുന്ന ചെക്ക് പോസ്റ്റ് എസ്ഐയായിരുന്നു വില്‍സണ്‍. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പോലീസ് സ്റ്റേഷന് എസ്ഐയാണ് വില്‍സണ്‍. മണല്‍കടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ വില്‍സണ്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ചുകൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
By
January 9, 2020 9:38 am