ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 40 സാമൂഹിക പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍. പ്രഭാത് പട്നായിക്ക്, ഇര്ഫാന് ഹബീബ്, ജയന്ത് ഘോഷ്, നന്ദിനി സുന്ദര്‍ തുടങ്ങിയ പ്രവര്‍ത്തകരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഫുള്‍ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭരണഘടനയുടെ മതേതരത്വ സ്വഭാവത്തേയും രാജ്യത്തിന്റെ സമന്വയ സ്വഭാവത്തേയും നേരിട്ട് ബാധിക്കുന്നതാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു സമുദായത്തിന്റെ വിശ്വാസത്തിന് മറ്റൊരു സമുദായത്തിന്റെ വിശ്വാസത്തെ അസാധുവാക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അയോധ്യ വിധി പുനഃപരിശോധിക്കണം; 40 സാമൂഹിക പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
By
December 10, 2019 9:21 am