Latest News

ഇൻഡിഗോ വിമാനകമ്പനിക്ക് തിരിച്ചടിയായി ഡിജിസിഎ വിലക്ക്

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എയർബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ വിലക്ക് .യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് വിലക്കിന് കാരണം.
ഇന്ത്യയിൽ അതിവേഗം വളരുന്ന വിമാനക്കമ്പനിയാണ് ഇന്ന് ഇൻഡിഗോ. ഇപ്പോൾ 98 എ320, 321 വിമാനങ്ങളാണ് ഇൻഡിഗോ കമ്പനിക്ക് ഉള്ളത്.ഡിജിസിഎ തീരുമാനം സർവ്വീസിനെ ബാധിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി .
2020 ജനുവരി 31 വരെ കമ്പനിക്ക് എഞ്ചിനുകൾ മാറ്റാൻ ഡിജിസിഎ നേരത്തെ സമയം അനുവദിച്ചിരുന്നു,എന്നാൽ ഇത് സാധ്യമല്ലെന്ന് മനസ്സിലായതോടെയാണ് ഈ വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് .തിങ്കളാഴ്ചയാണ് ഡിജിസിഎ തീരുമാനം വ്യക്തമാക്കിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top