Latest News

സ്വര ആന്റി ഹാഷ്ടാഗ്; കുട്ടികളെ അപമാനിച്ചിട്ടില്ല: സ്വര ഭാസ്‌ക്കര്‍


അടുത്തിടെയാണ് തന്റെ ആദ്യകാല അനുഭവം ഒരു ചാറ്റ് ഷോയ്ക്കിടെ പങ്കുവെച്ച് നടി സ്വര ഭാസ്‌ക്കര്‍ വെട്ടിലായത്. ഒരു പരസ്യ ചിത്രീകരണത്തില്‍ നാലുവയസ്സുകാരനായ കുട്ടിയെ കുളിപ്പിക്കേണ്ടി വന്നതും കുട്ടി തന്നെ ഷൂട്ടിന്റെ തുടക്കം മുതല്‍ ആന്റിയെന്നു വിളിച്ചതുമാണ് സ്വാരയ്ക്ക് ഓര്‍ത്തു പറയാനുണ്ടായിരുന്നത്. ആന്റി വിളി ഇഷ്ടപ്പെട്ടില്ലെന്നും അതിന്റെ പേരില്‍ കുട്ടിയെ അസഭ്യം പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു.

ഇതിനിടെ കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്മാരാണ് എന്നു കൂടി നടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സ്വരയ്‌ക്കെതിരെ കടുത്ത രോഷമാണ് സോഷ്യല്‍ മീഡിയ പ്രകടിപ്പിച്ചിരുന്നത്. വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് സ്വര. ചാറ്റ് ഷോ കോമഡി പരിപാടിയായതിനാല്‍ തമാശയായാണ് താന്‍ അത്തരത്തില്‍ സംസാരിച്ചതെന്നാണ് സ്വരയുടെ പറയുന്നത്. തന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെന്നും പക്ഷേ മോശം വാക്കുകളുടെ ഉപയോഗം തെറ്റായി. കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും മാത്രമല്ല താന്‍ ഇപ്പോഴും കുട്ടികളെപ്പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top