ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. നിലമ്പൂർ ഓഫീസിലെ താൽക്കാലിക ജീവനക്കാരനാണ് മരിച്ചത്.രാമകൃഷ്ണന് ആണ് ഓഫീസിൽ ജീവനൊടുക്കിയത്. പത്ത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല.രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്. രാമകൃഷ്ണന് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശിയാണ് മരിച്ച രാമകൃഷ്ണന്.
10മാസമായി ശമ്പളമില്ല;ബിഎസ്എൻഎൽ ഓഫീസിൽ ആത്മഹത്യ
By
November 7, 2019 11:14 am