Breaking News

യുഎപിഎ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം: പോലീസിന് തെറ്റ് പറ്റിയെന്ന് പ്രകാശ് കാരാട്ട്

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്നും തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്‍ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലഘുലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top