കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര ബസുകള്‍ ഇന്ന് പണിമുടക്കുന്നു. ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ ഇടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്സി ബസ്സ് കസ്റ്റഡിയിലെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര ബസുകള്‍ ഇന്ന് മിന്നല്‍ പണിമുടക്കില്‍
By
November 7, 2019 10:42 am