സിനിമ-സീരിയല്‍ താരം ടോഷ് ക്രിസ്റ്റി എഴുതിയ ‘ഇടനെഞ്ചു പിടയുമ്പോള്‍ മനമൊന്നു തേങ്ങുമ്പോൾ’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങി. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഗാനം ജോസ്ന ഷാന്റിയാണ് ആലപിച്ചിരിക്കുന്നത്. സംഗീതം ഷാന്റി ആന്റണി അങ്കമാലി, പ്രദീപ് ടോമിന്റേതാണ് ഓര്‍ക്കസ്ട്ര.
സൂര്യടിവിയില്‍ സപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ മുളമൂട്ടില്‍ അടിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ ടോഷ് ക്രിസ്റ്റിയുടെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന്. ചാക്കോ രണ്ടാമന്, കൊമ്പന്, ഒരുവന്, കന്യാകുമാരി എക്സ്പ്രസ്, ത്രില്ലര്‍,ഗോഡ്സ് ഓണ്‍ കണ്ട്രി, ഒറ്റക്കൊരു കാമുകന്, നയണ്‍, മുഹബത്തിന് കുഞ്ഞബ്ദുള്ള, തുടങ്ങിയ സിനിമകളിലെ ടോഷ് ക്രിസ്റ്റിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.