Breaking News

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

അമരാവതി: ആന്ധ്രാപ്രദേശില്‍ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മറിഞ്ഞു. 11 പേര്‍ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 61 പേരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.  ഇതില്‍ 11 പേര്‍ ബോട്ടിലെ ജീവനക്കാരും മറ്റുള്ളവര്‍ സഞ്ചാരികളുമായിരുന്നു. അപകടത്തില്‍പ്പെട്ടത് ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top