അമരാവതി: അമ്പത്തിയാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 74 കാരി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത്. 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച സൗഭാഗ്യത്തില്‍ അതിയായ സന്തോഷത്തിലാണ് മങ്കയമ്മ-രാജാറാവു ദമ്പതികള്‍. ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.
എഴുപത്തിനാലുകാരി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി
By
September 6, 2019 12:04 pm