ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയതിനെ തുടര്‍ന്ന് 43 മുസ്ലീങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉറൂസിനി (മത ചടങ്ങ്) ടെയാണ് സംഭവം. സംഭവത്തില്‍ ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന് രജ്പുത് ഇടപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഹിന്ദു വിഭാഗക്കാര്‍ക്ക് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നുമാണ് എംഎല്‍എ പറഞ്ഞത്.