ന്യൂഡല്‍ഹി: കണ്ടനാട് പള്ളിതര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളിയില്‍ തല്‍സ്ഥിതി തുടരാന്‍ നിശ്ചയിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഹൈക്കോടതിയെയും ചീഫ് ജസ്റ്റിസിനെയും സുപ്രീകോടതി രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതി വിധി മറികടന്ന് ഉത്തരവിറക്കാന്‍ ജഡ്ജിക്ക് എന്തധികാരമാണുള്ളതെന്നും ജുഡീഷ്യല്‍ അച്ചടക്കം എന്താണെന്ന് അറിയില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതി വിധി കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
അതേസമയം കട്ടച്ചിറ പള്ളിതര്‍ക്കത്തില്‍ യാക്കോബായ സഭയുടെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഓര്‍ത്തഡോക്സ് സഭയ്ക്കാണ് പള്ളിയുടെ ഭരണചുമതലയെന്ന വിധിക്കെതിരായിരുന്നു ഹര്‍ജി.