ഫോട്ടോ ഷൂട്ടിനിടെ തനിക്കായി ഒരുക്കിയ പ്രത്യേക സോഫയില്‍ ഇരിക്കാതെ കസേരയിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പ്രത്യേകം ഒരുക്കിയ സോഫ മാറ്റാന്‍ ആവശ്യപ്പെട്ട മോദി എല്ലാവരെയും പോലെ സാധാരണ കസേരയിലിരുന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ പ്രധാനമന്ത്രിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.