സിദ്ദിപ്പേട്ട്: തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്കിയ പിറന്നാള്‍ കേക്ക് കഴിച്ച് അച്ഛനും മകനും മരിച്ചു. എട്ട് വയസുകാരന് രാം ചരണും പിതാവ് അച്ഛന് രവിയുമാണ് മരിച്ചത്. രാം ചരണിന്റെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് വാങ്ങികൊണ്ടുവന്നത് അമ്മാവനായിരുന്നു. കേക്ക് കഴിച്ച ഉടനെ രണ്ടുപേരും മരിച്ചു.
കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അന്വേഷണം നടന്നുവരികയാണ്.