Latest News

സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. രാജസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും സ്വാമിയുടെ അനുയായികള്‍ അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.

അന്വേഷണം കാര്യക്ഷമമല്ലെന്നും അച്ഛന്‍ ആരോപിച്ചു. ഫേസ് ബുക്കിലൂടെയാണ് നിയമ വിദ്യാര്‍ത്ഥിനി സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top