ഫ്രാന്‍സില്‍ കനത്തചൂട്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.45.9 ഡിഗ്രിസെല്‍ഷ്യസാണ് ഫ്രാന്‍സിലെ ചൂട്. ഒരാഴ്ചക്കുള്ളിലാണ് ഫ്രാന്‍സില്‍ ചൂട് കൂടിയത്. മുമ്പെങ്ങുമില്ലാത്ത വിധമുള്ള ചൂടാണിത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നഗരങ്ങളിലെ സ്കൂളുകള്‍ അടച്ചിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍.
ഫ്രാന്‍സില്‍ കനത്ത ചൂട്;റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
By
June 29, 2019 10:38 am