കേപ്ടൗണ്‍: രോഗിയായി ചമഞ്ഞ് ആശുപത്രിയിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിതാ ഡോക്ടര്‍ കടിച്ചുമുറിച്ചു. സൗത്ത് ആഫ്രിക്കയിലെ ബ്ലൂഫൊണ്ടെയ്ന്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ 24 വയസ്സുകാരിയായ വനിതാ ഡോക്ടറാണ് 32 കാരനായ അക്രമിയുടെ നാവ് കടിച്ചുമുറിച്ചത്.
ബലം പ്രയോഗിച്ച് ഇയാള്‍ വനിതാ ഡോക്ടറെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാവില്‍ കടിയേറ്റതോടെ അക്രമി ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചികിത്സ തേടി മറ്റൊരു ആശുപത്രിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.