Breaking News

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി

കൊച്ചി: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി. സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്ന് കെസിബിസി വ്യക്തമാക്കുന്നു.

മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണമെന്നും പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണെന്നും കെസിബിസി വിമര്‍ശിക്കുന്നു.

പ്രതിവര്‍ഷം 10 ശതമാനം ബെവ് കോ ഓട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും കെസിബിസി വിമര്‍ശനം. മദ്യവിരുദ്ധ ഞായര്‍ ആചരത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top