Kerala

പി.കെ ശശിക്കെതിരായ പരാതി മറച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം; ബൃന്ദ കാരാട്ട്

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഈ വിഷയത്തില്‍ സംസ്ഥാനതലത്തില്‍ നടപടിയെടുത്തിരുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ മാസം 14ന് ബൃന്ദ കാരാട്ടിന് നേരിട്ട് പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. പരാതി ലഭിച്ചതിനു ശേഷം നടന്ന പോളിറ്റ്ബ്യൂറോ യോഗങ്ങളില്‍ പരാതി അവതരിപ്പിക്കാന്‍ ബൃന്ദ തയാറായില്ലെന്നും ഇത് ഗൂഢാലോചനയാണെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top