കോഴിക്കോട്: നിപ്പാ വൈറസിനെപ്പറ്റി വ്യാജ പ്രചരണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ചിക്കന്‍ ഉപയോഗിക്കരുതെന്നുള്ള വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലുള്ള ഉത്തരവായാണ് സന്ദേശങ്ങള്‍.
എന്നാല്‍ ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഇത്തരത്തില്‍ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.