കൊച്ചി: ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി മഹാമേളയൊരുക്കി ബിഎസ്എന്‍എല്‍. മാര്‍ച്ച് 15,16,17 തീയ്യതികളില്‍ എറണാകുളം ബോട്ട് ജെട്ടി ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 6 മണി വരെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഫോട്ടോയോ തിരിച്ചറിയല്‍ രേഖകളോ ഒന്നും ആവശ്യമില്ല. കേവലം മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രം മതി. മഹാമേളയിലെത്തുന്നവര്ക്ക് 3ജി സിം കാര്‍ഡ് സൗജന്യമായി നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.
പ്രവര്‍ത്തനരഹിതമായ ലാന്‍ഡ് ഫോണുകളിലേക്കുള്ള കോളുകള്‍ വെറും 99 രൂപ വാര്‍ഷിക നിരക്കില്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിനുള്ള സുവര്‍ണ്ണാവസരവും മഹാമേളയിലൂടെ ബിഎസ്എന്‍എല്‍ മുന്നോട്ട് വെക്കുന്നു. 249 രൂപയ്ക്ക് പുതിയ ബ്രോഡ്ബാന്റ് കണക്ഷന് അടക്കം നിരവധി ഓഫറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ബില്‍ അടക്കാത്തതിനാല്‍ വിച്ഛേദിക്കപ്പെട്ട ലാന്‍ഡ് ഫോണ്‍ പുനസ്ഥാപിക്കുന്നതിനും ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ഇളവുകളോടുകൂടി കുടിശ്ശിക തീര്‍ത്ത് റവന്യൂ റിക്കവറി അടക്കമുള്ള നിയനടപടികളില്‍ നിന്ന് ഒഴിവാകുവാനും മഹാമേള അവസരം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17 ശനിയാഴ്ച മേള സമാപിക്കും.