വീട്ടില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏല്‍പ്പിച്ചു.സചെറുവത്തൂര് സ്വദേശിനിയായ 23-കാരിയെ വീട്ടുകാരുമായി വഴക്കിട്ട പെണ്‍കുട്ടി ബുധനാഴ്ച രാവിലെയാണ് വീട്ടില്‍നിന്നിറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് കണ്ണൂരിലെ പിങ്ക് പോലീസുമായി ബന്ധപ്പെട്ടു.
പിങ്ക് പോലീസിലെ എ.എസ്.ഐ. കുമാരിയും സംഘവും നടത്തിയ അന്വേഷണത്തില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് കണ്ണൂരിലെത്തിയ രക്ഷിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു.