Breaking News

വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

കൊച്ചി: കെപിഎസി ലളിതയ്ക്ക് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ച് നടൻ മോഹൻലാൽ. കുറച്ച് അമ്മവേഷങ്ങൾ ആണ് തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളതെങ്കിലും മാടമ്പിയിലെ അമ്മ മഴക്കാറിന് കൺ നിറഞ്ഞു..എന്ന ഗാനം എടുത്തു പറഞ്ഞു കൊണ്ടാണ് മോഹൻലാൽ അനുശോചനം അറിയിച്ചത്. വളരെ കാലത്തെ ബന്ധമാണ് കെപിസിസി ലളിതയുമായി ഉള്ളതെന്നും അമ്മ പ്രസിഡണ്ട് കൂടിയായ മോഹൻലാൽ പറഞ്ഞു.

തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ മോഹൻലാൽ കെപിസിസി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. കുറച്ചു സമയം അവിടെ ചിലവഴിക്കുകയും ചെയ്തു

ഫെഫ്ക ജനറൽസെക്രട്ടറി സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, ഫഹദ് ഫാസിൽ, നടൻ ദിലീപ്, കാവ്യ മാധവൻ, സംവിധായകൻ നാദിർഷ, മഞ്ജു പിള്ള, ടിനി ടോം, സിപിഎം നേതാവ് എ വിജയരാഘവൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top