Breaking News

കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങി ഐഎസ്‌ആര്‍ഒയുടെ യന്ത്രഭാഗം,ഒടുവിൽ കടത്തിയെടുത്തത് മണിക്കൂറുകൾ കൊണ്ട്

കൊച്ചി:കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐഎസ്‌ആര്‍ഒയുടെ യന്ത്രഭാഗം ടോള്‍ പ്ലാസ കടന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് യന്ത്രഭാ​ഗം ടോള്‍ പ്ലാസ കടത്താനായത്.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് യന്ത്രഭാ​ഗം ടോള്‍ പ്ലാസ കടത്താനായത്.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. ഐഎസ്‌ആര്‍ഒയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരു ദിവസം മുന്‍പാണ് ഐഎസ്‌ആര്‍ഒയുടെ യന്ത്രഭാ​ഗവുമായി ലോറി എത്തിയത്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ ലോറി ടോള്‍ പ്ലാസ കടത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍ പ്ലാസയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ലോറിയുടെ ടയറിന്റെ വായു മര്‍ദം കുറച്ചുകൊണ്ട്‌ ടോള്‍പ്ലാസയുടെ മുകളില്‍ തട്ടാതെ കടത്തി എടുക്കുകയായിരുന്നു. ടോള്‍പ്ലാസയുടെ തൂണുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top