Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.പവന് 160 രൂപയാണ് വര്‍ധിച്ചത്. 35,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4495 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം 36,040 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്നലെ സ്വര്‍ണവില 240 രൂപ കുറയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top