Breaking News

ട്രെയിനിൽ മൂന്ന് സ്ത്രീകളെ ബോധംകെടുത്തി വൻ കവർച്ച, പത്ത് പവൻ സ്വർണവും മൊബൈലുകളും കവർന്നു

തിരുവനന്തപുരം: നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സില്‍ വന്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് മൂന്ന് വനിതാ യാത്രക്കാരെ അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചത്.തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയും മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അ‍ഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സിലെത്തിയ കോയമ്ബത്തൂര്‍ സ്വദേശി ഗൗസല്യയാണ് ക‍വ‍ര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്.ഭക്ഷണം കഴിച്ച ശേഷമാണ് ഇവ‍ര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്‍്റെ നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top