തിരുവനന്തപുരം: കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് സൂചന. തീരുമാനം ഔദ്യോഗികമായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.
കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.